പാലക്കാട്: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ഗുണഭോക്താക്കൾക്ക് വായ്പ തിരിച്ചടവിനായി ഓൺലൈൻ സംവിധാനം സജ്ജമാക്കി. സ്റ്റേറ്റ് ബാങ്ക് വെബ് സൈറ്റ് വഴിയാണ് തിരിച്ചടവിന് അവസരമൊരുക്കിയത്. ഇന്റർനെറ്റ് ലഭ്യമായ മൊബൈൽ/ കമ്പ്യൂട്ടർ മുഖേന വായ്പാ തിരിച്ചടവ് നടത്താം. ഇന്റർനെറ്റ് ബാങ്കിംഗ്, ഡെബിറ്റ് ക്രെഡിറ്റ് കാർഡ്, നെഫ്റ്റ്/ ആർ.ടി.ജി.എസ്, യു.പി.ഐ വഴി പണമടയ്ക്കാം. യു.പി.ഐ/ റൂപേ ഡെബിറ്റ് എന്നിവ മുഖേനയുള്ള തിരിച്ചടവിന് സർവീസ് ചാർജ് ഈടാക്കില്ല. ഇതിന് പുറമേ കോർപ്പറേഷന്റെ ജില്ലാ/ ഉപജില്ലാ ഓഫീസ് മുഖേനയും ശാഖകൾ മുഖേനയും വായ്പ തിരിച്ചടയ്ക്കാം.