ചിറ്റൂർ: ചിറ്റൂർ പുഴ ആയക്കെട്ട് പ്രദേശങ്ങളിലെ പാടശേഖരങ്ങളിൽ ഒന്നാംവിള നെൽകൃഷിയിറക്കാനുള്ള ജല വിതരണ ക്രമീകരണ കലണ്ടറിന് രൂപമായി. ഇപ്പോൾ വെള്ളം തുറന്നിട്ടുള്ള കന്നങ്കാട്ടുപ്പതി സിസ്റ്റത്തിലേക്ക് 25വരേയും തേമ്പാർ മടക്ക് സിസ്റ്റത്തിലേക്ക് 21 വരെയും ഈതകര കനാലിലേക്ക് ജൂൺ നാലുവരെയും വെള്ളം നല്കും. നറണി സിസ്റ്റത്തിലേക്ക് 24 വരേയും നാണി ആലങ്കടവ് കനാലിൽ 25 വരേയും വെള്ളം ലഭിക്കും. കർഷകർക്ക് സൗകര്യപ്രദമായ രീതിയിൽ ജലവിതരണം കൃത്യമായി നടത്തുന്നതിന് വേണ്ടി ജലസേചന വകുപ്പ് തയ്യാറാക്കിയിട്ടുള്ള കലണ്ടർ അനുസരിച്ച് വരും ദിവസങ്ങളിൽ വിതരണം നടത്തും.
എൽ.ബി.സി: 22 വരെ തിമ്മിചെട്ടി, മീങ്കര ഒന്ന്, മീങ്കര രണ്ട്, കരടിച്ചള്ള, കല്യാണപ്പേട്ട, വേമ്പ്ര. 22 മുതൽ 25 വരെ ഇടയൻ കുളമ്പ്, അയ്യപ്പൻകാവ്, അലയാർ, പട്ടഞ്ചേരി. 25 മുതൽ 31 വരെ ഓലശേരി, പെരുവെമ്പ്, മേട്ടുപ്പാളയം, മാങ്ങോട്, കൊടുവായൂർ, വിളയഞ്ചാത്തനൂർ. ജൂൺ ഒന്നുമുതൽ നാലുവരെ ആറാം പാടം.
തേമ്പാർ മടക്ക് സിസ്റ്റം: 21 വരെ നല്ലേപ്പിള്ളി, പോത്തടി, നമ്പർ 16 ഫീൽഡ്, നമ്പർ 17 ഫീൽഡ്, കാട്ടുചാൽ, കുളച്ചാൽ, ചന്ദനപ്പുറം ബ്രാഞ്ച്. 22 മുതൽ 27 വരെ ബസാർ, ചിറ്റൂർ കോളേജ്, മുതുകാട്, മായംകുളം, കറുകമണി, പുന്നക്കോട് ബ്രാഞ്ച്. 27 മുതൽ 31 വരെ പൊൽപ്പുള്ളി ബ്രാഞ്ച്, പനയൂർ ബ്രാഞ്ച്, ചേനംകോട്, വടകരപ്പള്ളി, പുത്തൻപള്ളി, കയ്പ്പക്കോട്.
കന്നങ്കാട്ടുപ്പതി സിസ്റ്റം: നാളെ മുതൽ 21 വരെ തങ്കുപാറ, ചിന്നപിള്ള, അത്തിക്കാട്ടുചള്ള, വാളറ, അപ്പുപ്പിള്ളയൂർ, വടക്കേപ്പിരിവ്, തെക്കേപ്പിരിവ്, നടുപ്പള്ളം, കണ്ടികുളമ്പ്, കക്കയം കാവ്.