veg
പച്ചക്കറി

പാലക്കാട്: ലോക്ക് ഡൗൺ നാലാംഘട്ടത്തിലേക്ക് കടന്നപ്പോൾ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും പഴം- പച്ചക്കറി വില ഉയർന്ന് തന്നെ. നിലവിൽ പച്ചക്കറിക്ക് ക്ഷാമമില്ലെങ്കിലും വിലയ്ക്ക് ഒട്ടും കുറവില്ല. ഒരാഴ്ചയായി മിക്ക ഇനങ്ങൾക്കും വില കൂടുകയാണ്.

ചിക്കനും മീനും തീവിലയായതിനാൽ ആളുകൾ പച്ചക്കറിയെ കൂടുതലായി ആശ്രയിക്കുന്നതാണ് വിലക്കയറ്റത്തിന് കാരണമാകുന്നത്. ജില്ലയിലേക്കുള്ള മിക്ക പച്ചക്കറികളും കർണാടക തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് എത്തുന്നത്. അഞ്ചുമുതൽ പത്തുരൂപ വരെയാണ് ഓരോ ഇനങ്ങൾക്കും കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് വിലക്കയറ്റം.

ഒരു കിലോ ഉരുളക്കിഴങ്ങിന് 45 രൂപയാണ് വില. എന്നാൽ പത്തുകിലോ വരുന്ന ഒരു പെട്ടിക്ക് കർഷകന് കിട്ടുന്നത് അഞ്ചുമുതൽ പത്തുരൂപ വരെയാണ്. ഇത്തരത്തിൽ കർഷകരിൽ നിന്ന് തുച്ഛ വിലയ്ക്ക് വാങ്ങി കേരളത്തിലെത്തുമ്പോൾ അഞ്ചിരട്ടി വിലയീടാക്കി കച്ചവടക്കാർ കൊള്ളലാഭം കൊയ്യുന്നു.

നാലാംഘട്ട ലോക്ക് ഡൗണിന് കൂടുതൽ ഇളവ് വന്നെങ്കിലും ചരക്കുനീക്കം 65-70% മാത്രമാണ്. ഇത് പൂർണ തോതിലാകാൻ ആഴ്ചകളെടുക്കും. സാധാരണ 18 മുതൽ 20 ലോഡ് വന്നിടത്ത് നിലവിൽ ആറ്- ഏഴ് ലോഡാണ് വരുന്നത്. ചരക്കുനീക്കം സാധാരണ രീതിയിലായാലേ വില കുറയൂ. -സന്തോഷ്, പച്ചക്കറി വ്യാപാരം, പാലക്കാട്

പച്ചക്കറി വില (കിലോയ്ക്ക്)

ഉരുളക്കിഴങ്ങ് 45
തക്കാളി 20
കാബേജ് 10
കാരറ്റ് 25
ബീട്ട് റൂട്ട് 27
പച്ചുമുളക് 28
ചെറിയ ഉള്ളി 35
സവാള 20
കയ്പക്ക 38
വെണ്ടയ്ക്ക 38
വഴുതിന 1317
മുരങ്ങക്കായ 25
പടവലം 1215
കൊത്തമര 20
പയർ 15