കിഴക്കഞ്ചേരി: വെള്ളികുളമ്പിൽ നടന്ന പരിശോധനയിൽ 55 ലിറ്റർ വാഷ് എക്‌സൈസ് അധികൃതർ പിടികൂടി. മണക്കളത്തിൽ വീട്ടിൽ മാത്യുവിന്റെ വീട്ടിൽ നിന്നാണ് വാഷും വാറ്റുപകരണങ്ങളും കണ്ടെത്തിയത്. വാൽക്കുളമ്പ്, ചിറ്റ ഭാഗത്ത് നിന്ന് കഴിഞ്ഞ ദിവസം വാഷ് പിടിച്ചിരുന്നു. ഇവിടെ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വെള്ളിക്കുളമ്പിൽ റെയ്ഡ് നടത്തിയത്. പ്രതിയെ അറസ്റ്റ് ചെയ്യാനായില്ല.

ഇൻസ്‌പെക്ടർ കെ.എസ്.പ്രശോഭ്, പി.ഒ.മാരായ ആർ.രജിത്ത്, ബി.ശ്രീജിത്ത്, സി.ഇ.ഒ.മാരായ മണികണ്ഠൻ, വി.ആർ.ലിൻഡേഷ്, വിജേഷ്, മുഹമ്മദ് റിയാസ്, എം.എച്ച്.ജമാലുദീൻ, മുഹമ്മദ് യൂനസ്, പ്രേമകുമാരി, അജിതകുമാരി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.