flight
പ്രവാസം

പാലക്കാട്: ജില്ലയിൽ വീടുകളിലും കൊവിഡ് കെയർ സെന്ററുകളിലുമായി 379 പ്രവാസികൾ നിരീക്ഷണത്തിൽ. 185 പേരാണ് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലുള്ളത്. ചിറ്റൂർ കരുണ മെഡിക്കൽ കോളേജിൽ 21 പേരും എലപ്പുള്ളി അഹല്യ ഹെറിറ്റേിൽ 19 പേരും ചെർപ്പുളശേരി ശങ്കർ ആശുപത്രിയിൽ 29 പേരും പാലക്കാട് ഹോട്ടൽ ഇന്ദ്രപ്രസ്ഥയിൽ 18 പേരും പാലക്കാട് ഗവ.മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ 16 പേരും പട്ടാമ്പി സലാഹുദ്ദീൻ അയ്യൂബി സ്‌കൂൾ ഹോസ്റ്റലിൽ 20 പേരും ചാലിശേരി റോയൽ ഡെന്റൽ കോളേജിൽ 32 പേരും കുളപ്പുള്ളി അൽ അമീൻ എൻജിനീയറിംഗ് കോളേജ് ഹോസ്റ്റലിൽ 30 പേരുമുണ്ട്. 184 പ്രവാസികൾ വീടുകളിൽ നിരീക്ഷണത്തിൽ തുടരുന്നു.

40 പ്രവാസികൾ മടങ്ങിയെത്തി
റിയാദ്, ദമാം, ക്വാലാലമ്പൂർ, ദോഹ എന്നിവിടങ്ങളിൽ നിന്ന് 40 പേർ മടങ്ങിയെത്തി. ഇതിൽ 19 പേർ ചാലിശേരി റോയൽ ഡെന്റൽ കോളേജ് ഹോസ്റ്റലിൽ ക്വാറന്റൈനിലാണ്. ബാക്കിയുള്ളവർ വീടുകളിൽ നിരീക്ഷണത്തിലാണ്. റിയാദിൽ നിന്ന് കരിപ്പൂരിൽ 11 പേരെത്തി. ഇവരിൽ മൂന്ന് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലും എട്ടുപേർ വീടുകളിലും നിരീക്ഷണത്തിലാണ്.

ദമാമിൽ നിന്ന് നെടുമ്പാശേരിയെത്തിയ 17 പേരിൽ നാലുപേരെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലാക്കി. 13 പേർ വീടുകളിലും. ക്വാലാലമ്പൂരിൽ നിന്നെത്തിയ പത്തും ദോഹയിൽ നിന്നുള്ള രണ്ടും പ്രവാസികൾ കൊവിഡ് സെന്ററിലാണ്.

വാളയാർ വഴി 691 പേർ

അന്യസംസ്ഥാനങ്ങളിൽ നിന്ന് വാളയാർ വഴി ഇന്നലെ 691 പേരെത്തി. 383 പുരുഷന്മാരും 227 സ്ത്രീകളും 81 കുട്ടികളും 236 വാഹനങ്ങളിലാണെത്തിയത്. 182 കാറുകൾ, 38 ഇരുചക്രവാഹനങ്ങൾ, 4 ട്രാവലറുകൾ, 9 മിനി ബസുകൾ, രണ്ട് ആംബുലൻസുകൾ, ഒരു ഓട്ടോ എന്നിവയാണ് ഇവരെത്തിയത്.