പാലക്കാട്: ജില്ലയിൽ നിന്നും 615 തൊഴിലാളികൾ ജാർഖണ്ഡിലേയ്ക്ക് തിരിച്ചു. മണ്ണാർക്കാട്, കഞ്ചിക്കോട് മേഖലയിൽ നിന്നുള്ള തൊഴിലാളികളാണ് ഇന്നലെ വൈകിട്ട് 5.30ന് പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നും ജാർഖണ്ഡിലേയ്ക്ക് പോയത്. തൃശ്ശൂരിൽ നിന്നും 841 തൊഴിലാളികളുമായി പുറപ്പെട്ട ട്രെയിൻ നാലരയോടെ പാലക്കാട് എത്തുകയും 5.30 ന് പാലക്കാട് നിന്നും യാത്രതിരിക്കുകയായിരുന്നു. നാട്ടിലേയ്ക്ക് മടങ്ങുന്ന തൊഴിലാളികളെ പതിവുപോലെ താലൂക്കടിസ്ഥാനത്തിലുള്ള കേന്ദ്രങ്ങളിൽ തെർമോമീറ്റർ ഉപയോഗിച്ച് ശരീരതാപനില അളക്കുകയും മറ്റ് അസുഖങ്ങൾ, രോഗ ലക്ഷണങ്ങൾ എന്നിവ ഇല്ലെന്ന് ഉറപ്പുവരുത്തി മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയാണ് വിട്ടയച്ചത്.