ഒറ്റപ്പാലം: റമസാൻ ചന്തയുടെ ഭാഗമായി കോടികളുടെ കന്നുകാലി കച്ചവടം നടക്കേണ്ട വാണിയംകുളം ചന്തയും പരിസരവും ആളനക്കമില്ലാത്ത അപൂർവ്വ കാഴ്ചയായിരുന്നു ഇന്നലെത്തെ വ്യാഴാഴ്ച ചന്ത ദിനത്തിൽ. കൊവിഡ് പശ്ചാത്തലത്തിൽ കാലിചന്തകൾക്ക് പ്രവർത്തിക്കാൻ അനുമതിയില്ല. ഇതോടെ ആഴ്ചകളായി വാണിയംകുളം ചന്ത പ്രവർത്തിക്കുന്നില്ല. വ്യാഴം, ഞായർ ദിനങ്ങളിലാണ് വാണിയംകുളം ചന്തയുടെ പ്രവർത്തനം. ചെറിയ പെരുന്നാൾ പ്രമാണിച്ച് ഇന്നലെ കൂടുതൽ കച്ചവടം നടക്കേണ്ടതായിരുന്നു. കഴിഞ്ഞ വർഷം രണ്ട് കോടിയിൽപരം രൂപയുടെ കച്ചവടം നടന്നിരുന്നു. ഇന്നലെ 100 ലോഡ് കന്നുകാലികൾ എത്തേണ്ടതായിരുന്നുവെന്ന് കാറ്റിൽ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് യൂസഫ് പറഞ്ഞു.