പാലക്കാട്: ജില്ലയിൽ വീടുകളിലും കൊവിഡ് കെയർ സെന്ററുകളിലുമായി 481 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ 243 പേരാണ് ഇൻസ്റ്റിട്യൂഷനൽ ക്വാറന്റൈനിൽ ഉള്ളത്. ചിറ്റൂർ കരുണ മെഡിക്കൽ കോളേജ് 21, എലപ്പുള്ളി അഹല്യ ഹെറിറ്റേറ്റ് 19, ചെർപ്പുളശ്ശേരി ശങ്കർ ഹോസ്പിറ്റൽ 29, പാലക്കാട് ഹോട്ടൽ ഇന്ദ്രപ്രസ്ഥ 20, പാലക്കാട് മെഡിക്കൽ കോളേജിലെ മെഡിക്കൽ വിദ്യാർത്ഥികളുടെ ഹോസ്റ്റൽ 22, പട്ടാമ്പി സലാഹുദ്ദീൻ അയ്യൂബി ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ഹോസ്റ്റൽ 23, ചാലിശ്ശേരി റോയൽ ഡെന്റൽ കോളേജ് 36, കുളപ്പുള്ളി അൽ അമീൻ എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റൽ 30, അകത്തേത്തറ എൻ.എസ്.എസ് എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റൽ 30, പാലക്കാട് ഐ.റ്റി.എൽ റെസിഡൻസി എട്ട്, സായൂജ്യം റസിഡൻസി അഞ്ച് എന്നിങ്ങനെയാണ്. ഇതിനുപുറമെ ജില്ലയിൽ 238 പ്രവാസികൾ വീടുകളിലും നിരീക്ഷണത്തിലാണ്.
ഒമ്പത് പേർ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റൈനിൽ
മസ്‌കറ്റ്, ദോഹ, മോസ്‌കോ എന്നിവിടങ്ങളിൽ നിന്നും കഴിഞ്ഞദിവസം കരിപ്പൂർ, നെടുമ്പാശ്ശേരി, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളങ്ങളിലായി ജില്ലയിലെത്തിയത് 38 പാലക്കാട് സ്വദേശികൾ. ഇവരിൽ ഒമ്പത് പേർ ഇൻസ്റ്റിട്യൂഷനൽ ക്വാറന്റൈനിൽ പ്രവേശിച്ചു. ബാക്കിയുള്ളവർ വീടുകളിൽ നിരീക്ഷണത്തിലാണ്. മസ്‌കറ്റിൽ നിന്നും കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 24 പാലക്കാട് സ്വദേശികളാണ് എത്തിയത്. ഇവരിൽ ഏഴ് പേരെ ഇൻസ്റ്റിട്യൂഷനൽ ക്വാറന്റൈനിലാക്കി. നാലുപേരെ ചാലിശ്ശേരി റോയൽ ഡെന്റൽ കോളേജ് ഹോസ്റ്റലിലും മൂന്നുപേരെ പട്ടാമ്പി സലാഹുദ്ദീൻ അയ്യൂബി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഹോസ്റ്റലിലുമാണ് ക്വാറന്റൈൻ ചെയ്തിരിക്കുന്നത്. ബാക്കി 17 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.
ദോഹയിൽ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ പാലക്കാട് സ്വദേശികളായ 13 പേരിൽ ഒരാളെ പാലക്കാട് ഐ.റ്റി.എൽ റെസിഡൻസിയിൽ ഇൻസ്റ്റിട്യൂഷനൽ ക്വാറന്റൈൻ ചെയ്തിട്ടുണ്ട്. ബാക്കി 12 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. മോസ്‌കോയിൽ നിന്നും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ പാലക്കാട് സ്വദേശിയായ ഒരാളെ പാലക്കാട് മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലാണ്.