22 പേർ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിൽ
പാലക്കാട്: ജോർദാൻ, ദുബായ്, റോം, ബഹറിൻ എന്നിവിടങ്ങളിൽ നിന്ന് നെടുമ്പാശേരി, തിരുവനന്തപുരം വിമാനത്താവളങ്ങൾ വഴി വെള്ളിയാഴ്ച ജില്ലയിലെത്തിയത് 42 പാലക്കാട് സ്വദേശികൾ. ഇവരിൽ 22 പേർ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലാണ്. ബാക്കിയുള്ളവർ വീടുകളിൽ നിരീക്ഷണത്തിലാണ്.
ജോർദാനിൽ നിന്ന് കൊച്ചി വഴിയെത്തിയ 17ൽ 11 പേരെ ഐ.ടി.എൽ റസിഡൻസിയിൽ നിരീക്ഷണത്തിലാക്കി. ബാക്കി ആറുപേർ വീടുകളിൽ നിരീക്ഷണത്തിലാണ്. ദുബായിൽ നിന്ന് നെടുമ്പാശേരിയിലെത്തിയ 14 പേരിൽ അഞ്ചുപേരെ വിക്ടോറിയ കോളേജ് ഹോസ്റ്റലിൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ ചെയ്തിട്ടുണ്ട്. ബാക്കി ഒമ്പതുപേർ വീടുകളിൽ നിരീക്ഷണത്തിലാണ്.
റോമിൽ നിന്നും നെടുമ്പാശേരിയിത്തിയ ഒമ്പതുപേരിൽ നാലുപേരെ ആലത്തൂർ ക്രസന്റ് നഴ്സിംഗ് കോളേജ് ഹോസ്റ്റലിൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ ചെയ്തു. ബാക്കി അഞ്ചുപേർ വീടുകളിൽ നിരീക്ഷണത്തിലാണ്. ബഹ്റൈനിൽ നിന്ന് തിരുവനന്തപുരം വഴിയെത്തിയ രണ്ടുപേരെ പാലക്കാട് ഗവ.മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ ചെയ്തിട്ടുണ്ട്.