jameesh

മണ്ണാർക്കാട്: കൊവിഡ് ബാധിച്ച് ഷാർജയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നെല്ലിപ്പുഴ ചെറുവനങ്ങാട് പരേതനായ ഇബ്രാഹിമിന്റെ മകൻ ജമീഷ് അബ്ദുൾ ഹമീദ് (24) മരിച്ചു. ലുലു ഗ്രൂപ്പ് ജീവനക്കാരനാണ്‌.

വളരെ ചെറുപ്പത്തിലേ പിതാവിനെ നഷ്ടപ്പെട്ട ഏക മകനായ ജമീഷിനെ ഉമ്മ ആയിഷക്കുട്ടി വീട്ടുവേല ചെയ്താണ് വളർത്തിയത്. ജമീഷ് ഗൾഫിലെത്തിയ ശേഷം കുടുംബം സാമ്പത്തിക ഞെരുക്കത്തിൽ നിന്ന് ഒരുവിധം കരകയറി വരികയായിരുന്നു. ഇവരുടെ വീട് നിർമ്മാണം പാതിവഴിയിലാണ്.
വിവാഹം എന്ന സ്വപ്നവും ബാക്കിയാക്കിയാണ് ജമീഷ് മരണത്തിന് കീഴടങ്ങിയത്.

ഏക മകന്റെ മൃതദേഹം പോലും അവസാനമായി ഒരു നോക്ക് കാണാൻ കഴിയാത്ത ആയിഷക്കുട്ടിയുടെ വിലാപം നാടിന്റെ നൊമ്പരമായി മാറി.