radhakrishnan

പാലക്കാട്: കൊവിഡ് ബാധിച്ചെന്ന സംശയത്തെത്തുടർന്ന് ഗൃഹനാഥൻ ജീവനൊടുക്കി. കല്ലേപ്പുള്ളി സാരംഗിയിൽ ചെല്ലപ്പന്റെ മകൻ പി.സി.രാധാകൃഷ്ണൻ നായർ (58) ആണ് വീടിന് സമീപത്തെ നാളികേരപ്പുരയിലെ കഴുക്കോലിൽ തൂങ്ങിമരിച്ചത്. ഇന്നലെ രാവിലെ ആറിന് മൂത്തമകൻ അഖിലാണ് മൃതദേഹം ആദ്യം കണ്ടത്.

ഷർട്ടിന്റെ പോക്കറ്റിൽ കണ്ടെത്തിയ കടലാസിൽ കൊവിഡ് ഉണ്ടെന്ന് സംശയിക്കുന്നുവെന്ന് എഴുതിയിരുന്നതായി പൊലീസ് പറഞ്ഞു. എന്നാൽ.

വെള്ളിയാഴ്ച രാത്രി പത്തോടെ ഉറങ്ങാൻ പോകുമ്പോൾ യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ലെന്ന് മകൻ അഖിൽ പറയുന്നു.

രാധാകൃഷ്ണന് കുറച്ചു ദിവസമായി തൊണ്ടവേദനയുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഏഴുവർഷം മുമ്പ് ഭാര്യ ഗിരിജ മരിച്ചു. മക്കളായ അഖിൽ, നിഖിൽ, ഭാര്യാമാതാവ് എന്നിവരോടൊപ്പമായിരുന്നു താമസം.

അകത്തേത്തറ എൻ.എസ്.എസ് എൻജിനിയറിംഗ് കോളേജിലെ റിട്ട.ലാബ് ഇൻസ്ട്രക്ടറും എൻ.എസ്.എസ് യൂണിയൻ വൈസ് പ്രസിഡന്റുമായിരുന്നു.

ഇൻക്വസ്റ്റ് പൂർത്തിയാക്കിയ ശേഷം ആരോഗ്യ പ്രവർത്തകരെത്തി മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൊവിഡ് സ്ഥിരീകരണത്തിനായി സ്രവം പരിശോധനയ്ക്കയച്ചു. ഫലം വന്ന ശേഷമേ പോസ്റ്റുമോർട്ടം നടത്തൂ. ഇൻക്വസ്റ്റ് നടത്തിയ ടൗൺ നോർത്ത് സ്റ്റേഷനിലെ എസ്.ഐ ഉൾപ്പെടെ നാലുപേർ ക്വാറന്റൈനിലാണ്.