gopalakrishnan

ശ്രീകൃഷ്ണപുരം : നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ ലോറിക്കടിയിൽപ്പെട്ട ബൈക്ക് യാത്രികരായ ദമ്പതികൾക്ക് ദാരുണാന്ത്യം. കല്ലുവഴി വള്ളിക്കാട്ട് വീട്ടിൽ ഗോപാലകൃഷ്ണൻ (50), ഭാര്യ സജിത (45) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.

കടമ്പൂരിലുള്ള മകളുടെ അടുത്തുനിന്ന് പുഞ്ചപ്പാടത്തെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. കോയമ്പത്തൂരിൽ നിന്ന് സിമന്റുമായി കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ലോറി, പുഞ്ചപ്പാടം 19-ാം മൈൽ വളവിലെ ഇറക്കത്തിൽ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് ബൈക്കിന് മുകളിൽ വീഴുകയായിരുന്നു. ലോറി ഡ്രൈവർ പൊലീസിന് കീഴടങ്ങി.

ക്രെയിൻ ഉപയോഗിച്ച് സിമന്റു ചാക്കുകളും ലോറിയും പൊക്കിമാറ്റിയ ശേഷമാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മക്കൾ : ശ്രുതി, ശ്രീരാഗ്. മരുമകൻ : സജി.