പാലക്കാട്: കൊവിഡ് രോഗബാധ വർദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ നാളെ മുതൽ മേയ് 31 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കണ്ടെയ്മെന്റ് സോണുകളിൽ അവശ്യസാധനങ്ങൾ,​ മെഡിക്കൽ എമർജൻസി എന്നിവയെ ഇതിൽ നിന്ന് ഒഴിവാക്കും. അഞ്ചുപേരിൽ കൂടുതൽ കൂട്ടം കൂടരുത്. പരീക്ഷകൾ സാധാരണ പോലെ നടത്തും. ഇതിന് വിദ്യാഭ്യാസ- ആരോഗ്യ വകുപ്പുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.