ശ്രീകൃഷ്ണപുരം: കരിമ്പുഴ പഞ്ചായത്തിലെ 16ാം വാർഡ് മുസ്ലിംലീഗ് പ്രതിനിധിയായ പഞ്ചായത്തംഗം രാധാകൃഷ്ണൻ സി.പി.എമ്മിൽ ചേർന്നു. രാധാകൃഷണന്റെ കുടുംബം ഉൾപ്പടെ അമ്പതോളം പേരാണ് സി.പി.എമ്മിൽ ചേർന്നത്. ലീഗുമായുണ്ടായ അസ്വാരസ്യമാണ് പാർട്ടിവിടാൻ കാരണം. സി.പി.എം ഏരിയ കമ്മിറ്റി അംഗം എം.മോഹനൻ, കെ.രാമകൃഷ്ണൻ, കെ.സുബ്രമണ്യൻ എന്നിവരുടെ നേതൃത്വത്തിൽ രാധാകൃഷ്ണന് സ്വീകരണം നൽകി.