അഗളി: ഷോളയൂർ പഞ്ചായത്തിൽ കാട്ടാന ശല്യം രൂക്ഷമായിട്ടും വനം വകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി. മുൻ കാലങ്ങളിൽ കാർഷിക മേഖലയിൽ വൻനാശമുണ്ടാക്കിയിരുന്ന കാട്ടാനകൾ ഇപ്പോൾ വീടുകളും ആക്രമിക്കുന്ന അവസ്ഥയാണ്. കഴിഞ്ഞ രണ്ടുമാസമായി പത്തിൽ പരം വീടുകൾ കാട്ടാന തകർത്തിരിക്കുന്നു.
ഏറെ നാശനഷ്ടം വരുത്തുന്ന ഒറ്റയാനെയെ പിടികൂടാൻ വനംവകുപ്പ് പദ്ധതി തയ്യാറാക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രദേശത്തെ കർഷകർക്കും കുടുംബങ്ങൾക്കും കാട്ടുമൃഗങ്ങളിൽ നിന്ന് സുരക്ഷയൊരുക്കുന്നതിന് വനം വകുപ്പ് ഉടൻ നടപടി സ്വീകരിക്കണമെന്ന് പ്രസിഡന്റ് ഷിബു സിറിയക്ക് ആവശ്യപ്പെട്ടു.