virus
നല്ലേപ്പിള്ളിയിൽ ചെന്നീരൊലിപ്പ് രോഗം പടരുന്ന തെങ്ങുകൾ

ചിറ്റൂർ: നല്ലേപ്പിള്ളി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ചെന്നീരൊലിപ്പ് രോഗം ബാധിച്ച് നിരവധി തെങ്ങുകൾ നശിച്ചു. മൂച്ചിക്കുന്ന്, നരിചിറ, അരണ്ടപ്പള്ളം പ്രദേശങ്ങളിലാണ് രോഗം വ്യാപകമായത്. അരണ്ടപ്പള്ളം കോമളൻ, ദേവദാസ്, വി.രാജൻ എന്നിവരുടെ നിരവധി തെങ്ങുകൾ രോഗം ബാധിച്ച് നശിച്ചു. 15-20 വർഷം പ്രായമുള്ളതും നല്ല കായ്ഫലമുള്ളതുമായ നിരവധി തെങ്ങുകളാണ് നശിച്ചതിലേറെയും.

തെങ്ങിൽ പത്ത് അടിയിൽ താഴെ ഭാഗത്ത് നിന്ന് ബ്രൗൺ നിറത്തിലുള്ള ദ്രാവകം ഒലിച്ചിറങ്ങി തെങ്ങിൻ മട്ടകൾ ഒടിഞ്ഞുതൂങ്ങുകയും ക്രമേണ തെങ്ങിന്റെ തലയൊടിഞ്ഞ് വീണ് പൂർണമായി നശിക്കുകയുമാണ്. രോഗബാധ സംബന്ധിച്ച് കർഷകർ ഏറെ ആശങ്കയിലാണ്.

രോഗം കൂടുതൽ തെങ്ങുകളിലേക്ക് പടരാതിരിക്കാനുള്ള പ്രതിരോധ നടപടി സ്വീകരിക്കണം. രോഗം ബാധിച്ച് നശിച്ചതെങ്ങുകൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കണം.

-വി.രാജൻ,​ കേരള കർഷക സംഘം പഞ്ചായത്ത് സെക്രട്ടറി.