atm
ചിറ്റൂർ റൂറൽ ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി മൈക്രോ എ.ടി.എം നഗരസഭാദ്ധ്യക്ഷൻ കെ.മധു ഉദ്ഘാടനം ചെയ്യുന്നു.

ചിറ്റൂർ: കൊവിഡ് കാലത്തെ അതിജീവിക്കാൻ ഡിജിറ്റൽ ബാങ്കിംഗിലൂടെ പരിധികളില്ലാത്ത വിവിധ ഇടപാടുകളുമായി സാമ്പത്തിക സേവനങ്ങൾക്ക് സൗകര്യമൊരുക്കി ചിറ്റൂർ റൂറൽ ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി. നഗരസഭ പ്രദേശത്തെ മുഴുവൻ ആളുകൾക്കും ഈ സൗകര്യം ലഭിക്കും. റിസർവ് ബാങ്ക് നിർദേശിക്കുന്ന വിധമാണ് സൊസൈറ്റി പദ്ധതി ആവിഷ്‌കരിച്ചത്.

നോട്ട് നിരോധന കാലഘട്ടത്തിൽ ഉപഭോക്താക്കൾക്കായി ഇ-ക്യാഷ് സംവിധാനം ഒരുക്കിയിരുന്നു. പുതിയ ആപ്പ് തയ്യാറാക്കി കറൻസി ഇല്ലാതെ ഡിജിറ്റൽ ഇടപാട് പ്രോത്സാഹിപ്പിക്കുന്ന സംവിധാനമാണ് ഇ-ക്യാഷിലൂടെ നടപ്പിലാക്കിയത്. ബാങ്കിംഗ് ഇടപാടുകൾ വീടുകളിലെത്തി നിർവഹിക്കുന്ന തരത്തിലുള്ള ഓൺലൈൻ ബാങ്കിംഗ് സേവനങ്ങളിലേക്ക് കൂടുതലായി കടന്നു വരുന്നതിനുള്ള സൗകര്യമാണ് നിലവിൽ നടപ്പാക്കിയത്.

നഗരസഭാദ്ധ്യക്ഷൻ കെ.മധു ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് കെ.സി.പ്രീത് അദ്ധ്യക്ഷനായി. നഗരസഭ ഉപാദ്ധ്യക്ഷ കെ.എ.ഷീബ, സ്ഥിരസമിതി അദ്ധ്യക്ഷരായ ജി.സാദിഖലി, പി.രത്നമണി, സി.ഷീജ, സെക്രട്ടറി എ.നൗഷാദ്, സൊസൈറ്റി സെക്രട്ടറി എസ്.വി.ഷൈനി പങ്കെടുത്തു.

  1. സൊസൈറ്റി അംഗങ്ങൾക്കോ ഇടപാടുകാർക്കോ മാത്രമല്ല,​ പ്രദേശത്തെ ഏതൊരു വ്യക്തിക്കും ഇടപാട് നടത്താം.
  2. ഏത് ബാങ്കിൽ അക്കൗണ്ട് ഉണ്ടായാലും വീട്ടിലിരുന്ന് തുക പിൻവലിക്കാനും നിക്ഷേപിക്കാനും ഫണ്ട് ട്രാൻസ്ഫർ ചെയ്യാനും ബില്ലടയ്ക്കാനും സാധിക്കും.
  3. സാധാരണക്കാരായ തൊഴിലുറപ്പ് തൊഴിലാളികൾക്ക് തമ്പിലൂടെ തങ്ങളുടെ വിവിധ അക്കൗണ്ടുകളിൽ നിന്ന് തൊഴിലുറപ്പ് കൂലി പിൻവലിക്കാം.
  4. കൊവിഡ് മാനദണ്ഡം പൂർണമായും പാലിച്ചാണ് മൈക്രോ എ.ടി.എം പ്രവർത്തനം.