പാലക്കാട്: കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ജില്ലയിൽ 8310 പേർ വീടുകളിലും 110 പേർ ജില്ലാശുപത്രിയിലും ഏഴുപേർ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും ഒരാൾ ഒറ്റപ്പാലത്തും അഞ്ചുപേർ മണ്ണാർക്കാട്ടും താലൂക്ക് ആശുപത്രികളിലും ഉൾപ്പെടെ 8433 പേർ നിരീക്ഷണത്തിലുണ്ട്. 6633 സാമ്പിളുകളിൽ ഫലം വന്ന 5551 നെഗറ്റീവും 96 എണ്ണം പോസിറ്റീവാണ്. ഇതിൽ 14 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. ആകെ 44,799 ആളുകളാണ് ഇതുവരെ നിരീക്ഷണത്തിലുണ്ടായിരുന്നത്. ഇതിൽ 36,366 പേരുടെ നിരീക്ഷണ കാലാവധി പൂർത്തിയായി.