covid
കൊവിഡ്

പാലക്കാട്: ജില്ലയിൽ വീടുകളിലും കൊവിഡ് കെയർ സെന്ററുകളിലുമായി 525 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ 263 പേർ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലാണ്.

ചിറ്റൂർ കരുണ മെഡിക്കൽ കോളേജ്- 21,​ എലപ്പുള്ളി അഹല്യ ഹെറിറ്റേജ്- 19, ചെർപ്പുളശേരി ശങ്കർ ആശുപത്രി- 22, പാലക്കാട് ഹോട്ടൽ ഇന്ദ്രപ്രസ്ഥ- 10, പാലക്കാട് ഗവ.മെഡിക്കൽ കോളേജ് ഹോസ്റ്റൽ- 16, പട്ടാമ്പി സലാഹുദ്ദീൻ അയ്യൂബി സ്‌കൂൾ ഹോസ്റ്റൽ- 23, ചാലിശേരി റോയൽ ഡെന്റൽ കോളേജ്- 36, കുളപ്പുള്ളി അൽഅമീൻ എൻജി. കോളേജ് ഹോസ്റ്റൽ- 30, അകത്തേത്തറ എൻ.എസ്.എസ് എൻജി. കോളേജ് ഹോസ്റ്റൽ- 3, പാലക്കാട് ഐ.ടി.എൽ റസിഡൻസി- 19, സായൂജ്യം റസിഡൻസി- 9, വിക്ടോറിയ കോളേജ് ഹോസ്റ്റൽ- 5, ആലത്തൂർ ക്രസന്റ് നഴ്‌സിംഗ് കോളേജ്- 9, ഹോട്ടൽ സിറ്റി ഹാൾട്ട്- 13. 262 പ്രവാസികൾ വീടുകളിൽ തുടരുകയാണ്.