പാലക്കാട്: എലപ്പുള്ളി പഞ്ചായത്തിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കണമെന്ന് ശ്രീനാരായണ ഗുരുധർമ്മ പ്രചാരണസഭ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. തേനാരി തീർത്ഥമ്പാടം ശുദ്ധജല പദ്ധതിയിലെ കുഴൽകിണറിൽ വെള്ളമില്ലാത്തതാണ് കാരണം. മറ്റൊരു കുഴൽകിണർ കുഴിച്ച് പ്രശ്നംപരിഹിക്കണമെന്നാണ് ആവശ്യം. രേവതിബാബു അദ്ധ്യക്ഷത വഹിച്ചു. കെ.കൃഷ്ണാർജ്ജുനൻ, അംബുജാക്ഷൻ, ദേവകി, രുഗ്മണി, വത്സല എന്നിവർ സംസാരിച്ചു.