പാലക്കാട്: ഗവ. മോയൻ മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ 2020 - 21 അധ്യയന വർഷത്തേക്ക് ഇന്നുമുതൽ ജൂൺ അഞ്ചുവരെ പ്രവേശനം നേടാം. ഓൺലൈനിൽ അപേക്ഷിച്ചവർക്കും അല്ലാത്തവർക്കും ആവശ്യമായ രേഖകൾ സഹിതം പ്രവേശനം നേടാവുന്നതാണെന്ന് സകൂൾ അധികൃതർ അറിയിച്ചു. എട്ടാം ക്ലാസ് മലയാളം, ഇംഗ്ലീഷ് മീഡിയത്തിനാണ് ഇന്ന് പ്രവേശനം. നാളെ ഒമ്പത്, പത്ത് ക്ലാസുകൾക്കും ബാക്കിവന്ന എട്ടാം ക്ലാസിനും പ്രവേശനം നൽകും. ജൂൺ ഒന്നിന് അഞ്ചാം ക്ലാസ് ഇംഗ്ലീഷ് മീഡിയം, രണ്ടിന് അഞ്ചാം ക്ലാസ് മലയാളം മീഡിയം, മൂന്നിന് ആറാം ക്ലാസ്, നാലിന് ഏഴാം ക്ലാസ്, അഞ്ചാം തീയതി അഞ്ച്, ആറ്, ഏഴ് ഇംഗ്ലീഷ്, മലയാളം മീഡിയം എന്നിങ്ങനെയാണ് പ്രവേശനമെന്ന് ഹെഡ്മാസ് റ്റർ അറിയിച്ചു.
അനധികൃത കണക്ഷനുകൾ കണ്ടെത്തി
മണ്ണാർക്കാട്:വാട്ടർ അതോറിട്ടി നടത്തിയ പരിശോധനയിൽ ഒമ്പത് അനധികൃത കണക്ഷൻ കണ്ടെത്തി വിച്ഛേദിച്ചു. അനധികൃത കണക്ഷൻ കണ്ടെത്തിയ തെങ്കര അറുമുഖംപാടം പ്രദേശത്ത് കൃഷ്ണൻകുട്ടി, ചിന്നക്കുട്ടൻ,പൊന്നു,മാനുട്ടി,അമ്മിണി, വർഗീസ്, കൃഷ്ണൻ,ഉണ്ണി,പുഷ്പലത എന്നിവർക്കെതിരെ പിഴയും തുടർ നിയമനടപടികളും സ്വീകരിക്കുമെന്നും വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്നും വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.