പാലക്കാട്: കോവിഡ് ബാധിതരുടെ എണ്ണം നൂറ് കവിഞ്ഞതോടെ ജില്ലയിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലുള്ള നിരീക്ഷണവും ജാഗ്രതയും ശക്തമാക്കി. ജില്ലയിൽ 8344 പേർ വീടുകളിലും 117 പേർ പാലക്കാട് ജില്ലാ ആശുപത്രിൽ, 5 പേർ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ, 3 പേർ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും 6 പേർ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലുമായി ആകെ 8475 പേരാണ് നിരീക്ഷണത്തിലുള്ളത്.
പരിശോധനയ്ക്കായി ഇതുവരെ അയച്ച 6875 സാമ്പിളുകളിൽ ഫലം വന്ന 5750 നെഗറ്റീവും 103 എണ്ണം പോസിറ്റീവാണ്. ഇതിൽ 14 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. ആകെ 45658 ആളുകളാണ് ഇതുവരെ നിരീക്ഷണത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 37183 പേരുടെ നിരീക്ഷണ കാലാവധി പൂർത്തിയായി. 9039 ഫോൺ കോളുകളാണ് ഇതുവരെ കൺട്രോൾ റൂമിലേക്ക് വന്നിട്ടുള്ളത്.