പാലക്കാട്: ജില്ലാപഞ്ചായത്ത് മേൽനോട്ടത്തിലുള്ള പാലക്കാട് സ്മാൾ ഹൈഡ്രോ കമ്പനിയിൽ കമ്പനി സെക്രട്ടറി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാല ബിരുദം, ഇൻസ്റ്റ്യൂട്ട് ഓഫ് കമ്പനീസ് സെക്രട്ടറീസ് ഓഫ് ഇന്ത്യയിലെ അംഗത്വം, ബന്ധപ്പെട്ട മേഖലയിൽ അഞ്ച് വർഷത്തെ തൊഴിൽ പരിചയം ഉണ്ടായിരിക്കണം. സി എ/ ഐ സി ഡബ്ലിയൂ എ ഐ അല്ലെങ്കിൽ നിയമവിരുദ്ധം അഭികാമ്യം. 2020 ജൂൺ ഒന്നിന് 45 വയസ് കവിയാത്തവരുമായിരിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ജൂൺ 26.