ചെർപ്പുളശ്ശേരി: സാമൂഹ്യ വനവൽക്കരണ വിഭാഗം പാലക്കാട് ഡിവിഷന്റെ
ഹരിതകേരളം പദ്ധതിയിൽ പട്ടാമ്പി ബ്ലോക്കിൽ ഉത്പാദിപ്പിച്ച വൃക്ഷതൈകളുടെ വിതരണോദ്ഘാടനം ഓങ്ങല്ലൂർ പഞ്ചായത്ത് വികസനകര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.പി.വിജയൻ വനമിത്ര രാജേഷ് അടയ്ക്കാപുത്തൂരിന് നൽകി നിർവഹിച്ചു. പട്ടാമ്പി ബ്ലോക്ക് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബി.എസ്.ഭദ്രകുമാർ സംസാരിച്ചു. പട്ടാമ്പി സോഷ്യൽ ഫോറസ്ട്രിക്ക് കീഴിൽ വരുന്ന പട്ടാമ്പി, ഷൊർണൂർ മുനിസിപ്പാലിറ്റികൾക്കും ഓങ്ങല്ലൂർ, വല്ലപ്പുഴ, കൊപ്പം, തിരുവേഗപ്പുറ, വിളയൂർ, പരുതൂർ, മുതുതല, കുലുക്കല്ലൂർ, നെല്ലായ പഞ്ചായത്തുകൾക്ക് വാടാനം കുറിശ്ശിയിലുള്ള വനംവകുപ്പ് നഴ്‌സറിയിൽ നിന്നും സൗജന്യമായി തൈ വിതരണം ചെയ്യും.