exam
പരീക്ഷ

പാലക്കാട്: കോവിഡ് 19 രോഗവ്യാപനത്തെ തുടർന്ന് 27ന് ആരംഭിച്ച ഹയർസെക്കൻഡറി പരീക്ഷ ഇന്ന് അവസാനിക്കും. ലോക്ക് ഡൗൺ നിർദ്ദേശങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് പരീക്ഷ നടക്കുന്നത്. ആദ്യദിനം പ്ലസ് വൺ പരീക്ഷ എഴുതേണ്ട 16855 വിദ്യാർത്ഥികളിൽ 252 പേർ ഹാജരായില്ല. 16603 പേർ പരീക്ഷ എഴുതി. പ്ലസ് ടുവിൽ ആകെയുള്ള 12938 പേരിൽ 12848 വിദ്യാർത്ഥികൾ പരീക്ഷ എഴുതി. 90 പേരാണ് പരീക്ഷ എഴുതാതിരുന്നത്. വി.എച്ച്.എസ്.ഇയിൽ ആദ്യദിനം 20 കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. 1205 വിദ്യാർത്ഥികളിൽ 1199 പേരും പരീക്ഷ എഴുതി. ആറു പേർ മാത്രമാണ് ഹാജരാകാതിരുന്നത്.


രണ്ടാദിനമായ 28ന് പ്ലസ് വൺ പരീക്ഷ എഴുതേണ്ട 25,501 വിദ്യാർത്ഥികളിൽ 553 പേർ ഹാജരായില്ല. 24,948 പേർ പരീക്ഷ എഴുതി. പ്ലസ് ടുവിൽ 194 പേരാണ് പരീക്ഷ എഴുതാതിരുന്നത്. 13,268 പേരിൽ 13,074 പേർ പരീക്ഷ എഴുതി. വി.എച്ച്.എസ്.ഇയിൽ പത്ത് കേന്ദ്രങ്ങളിലാണ് പരീക്ഷ ഉണ്ടായിരുന്നത്. 524 കുട്ടികൾ പരീക്ഷ എഴുതാനുണ്ടായിരുന്നതിൽ 522 പേരും പരീക്ഷ എഴുതി. രണ്ടുപേർ മാത്രമാണ് ഹാജരാകാതിരുന്നത്. പ്ലസ് വണ്ണിലാണ് കൂടുതൽ പേർ പരീക്ഷ എഴുതാതിരുന്നത്. പരീക്ഷയ്ക്ക് എത്താത്ത മുഴുവൻ വിദ്യാർത്ഥികൾക്കും സേ പരീക്ഷയ്ക്ക് അവസരമുണ്ട്. 26ന് ആരംഭിച്ച എസ്.എസ്.എൽ.സി പരീക്ഷ വ്യാഴാഴ്ച അവസാനിച്ചു. മൂന്ന് ദിവസങ്ങളിലാണ് പരീക്ഷ നടന്നത്.