adm
ടി. വിജയൻ

പാലക്കാട്: ജില്ലാ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ടി.വിജയൻ സർവീസിൽ നിന്നും വിരമിച്ചു. 2018 ലാണ് അദ്ദേഹം എ.ഡി.എമ്മായി ജില്ലയിൽ ചുമതലയേൽക്കുന്നത്. 36 വർഷത്തെ സർവീസിനു ശേഷമാണ് അദ്ദേഹം വിരമിക്കുന്നത്.
1984 ൽ എൽ.ഡി ക്ലർക്കായി സർവീസ് ആരംഭിച്ച അദ്ദേഹം ചിറ്റൂർ, പാലക്കാട് താലൂക്കുകളിൽ യു.ഡി ക്ലർക്ക്, വില്ലേജ് ഓഫീസർ എന്നീ തസ്തികകളിലും ചാലക്കുടി, ചിറ്റൂർ, പാലക്കാട്, കൊയിലാണ്ടി താലൂക്കുകളിൽ തഹസിൽദാർ, സ്‌പെഷ്യൽ തഹസിൽദാർ എന്നീ തസ്തികകളിലും കാസർകോട് ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2017ൽ മലപ്പുറം എ.ഡി.എമ്മായി ചുമതലയേറ്റ അദ്ദേഹം 2018 മാർച്ച് 21നാണ് ജില്ലയിൽ എ.ഡി.എമ്മായി എത്തിയത്. ഭാര്യ കെ.ദമയന്തി (ജെ.പി.എച്ച്.എൻ, ആരോഗ്യവകുപ്പ് ) മക്കൾ അപർണ, അജയ്.

എ.ഡി.എമ്മിനൊപ്പം സിവിൽസ്റ്റേഷനിൽ സാർജെന്റ് രാജകുമാരൻ, കലക്ടറേറ്റ് ഇൻസ്‌പെക്ഷൻ ആൻഡ് ഓഡിറ്റ് സെക്ഷനിലെ യു.ഡി ക്ലർക്ക് വിനോദ് കൃഷ്ണൻ എന്നിവരും വിരമിച്ചു.