പാലക്കാട്: ജില്ലയിൽ ഒരു ആരോഗ്യപ്രവർത്തകനും നാലുവയസുകാരിക്കും ഉൾപ്പെടെ 14 പേർക്കുകൂടി ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 119 ആയി വർദ്ധിച്ചു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ നാലുപേർ വിദേശത്തുനിന്നും എട്ടുപേർ അന്യസംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. ശ്രീകൃഷ്ണപുരം സ്വദേശിയായ ആരോഗ്യ പ്രവർത്തകന് സമ്പർക്കം വഴിയാണ് രേഗം പകർന്നത്.

അബുദാബിയിൽ നിന്നും മെയ് 26നുവന്ന തിരുമിറ്റക്കോട് സ്വദേശി (22), മെയ് 17നുവന്ന പട്ടാമ്പി ശങ്കരമംഗലം കോട്ടപ്പടിയിലെ നാലുവയസുകാരി, കുവൈത്തിൽ നിന്നും മെയ് 14നുവന്ന പുത്തൂർ സ്വദേശി (28), ഖത്തറിൽ നിന്നും മെയ് 19നുവന്ന തച്ചമ്പാറ സ്വദേശി (22) എന്നിവരാണ് വിദേശത്തുനിന്ന് വന്നവർ. ഇവരിൽ പുത്തൂർ, തച്ചമ്പാറ സ്വദേശിനികൾ ഗർഭിണികളാണ്. ഇവരെ കൂടാതെ പൂനെയിൽ നിന്നും മെയ് 20ന് വന്ന ശ്രീകൃഷ്ണപുരം സ്വദേശി(25), തമിഴ്‌നാട്ടിൽനിന്നും മെയ് 19നുവന്ന കരിമ്പ സ്വദേശി(24), ട്രിച്ചിയിൽ നിന്നും 16ന് വന്ന തച്ചമ്പാറ സ്വദേശി (33), ചെന്നൈയിൽ നിന്നും മെയ് 20ന് വന്ന ശ്രീകൃഷ്ണപുരം സ്വദേശി (54), മെയ് 17ന് വന്ന കിഴക്കഞ്ചേരി സ്വദേശി (60), മെയ് 13നു വന്ന അമ്പലപ്പാറ ചുനങ്ങാട് സ്വദേശി (38), മെയ് 13,14, 23 തിയതികളിലായി വന്ന അമ്പലപ്പാറ സ്വദേശികളായ മൂന്നുപേർ എന്നിവരാണ് രോഗം സ്ഥിരീകരിച്ച മറ്റു വ്യക്തികൾ.