si
കെ.സുരേഷ് കുമാർ

കൊല്ലങ്കോട്: വട്ടേക്കാട് സംഗമം ഓഡിറ്റോറിയത്തിന് സമീപം വ്യാഴാഴ്ച രാത്രിയുണ്ടായ ബൈക്കപകടത്തിൽ കൊല്ലങ്കോട് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ മരിച്ചു. നെന്മാറ പോത്തുണ്ടി ചെമ്മന്തോട് കുറിയല്ലൂർ സ്വദേശി കെ.സുരേഷ് കുമാർ (49)ആണ് മരിച്ചത്.

രാത്രി 9.30ന് ജോലികഴിഞ്ഞ് വീട്ടിലേക്ക് ബൈക്കിൽ പോകുമ്പോഴായിരുന്നു അപകടം. മഴപെയ്തതിനാൽ ബൈക്ക് തെന്നിയാവാം അപകടമുണ്ടായത്. ഓഡിറ്റോറിയത്തിന്റെ ഗെയിറ്റിലിടിച്ച് ബൈക്കിന്റെ മുൻ ചക്രം തകർന്നിട്ടുണ്ട്. സുരേഷിനെ കൊല്ലങ്കോട്ടെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് നെന്മാറയിലെ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം കൊല്ലങ്കോട് പൊലീസ് സ്റ്റേഷനിൽ പൊതുദർശനത്തിനുവച്ചു. സമൂഹത്തിന്റെ നാനതുറകളിൽ നിന്നുള്ളവർ അന്തിമോപചാരം അർപ്പിച്ചു. ശേഷം പൊലീസ് ബഹുമതിയോടെ വക്കാവ് ശ്മശാനത്തിൽ സംസ്‌കരിച്ചു.

ഭാര്യ: സ്വപ്ന. മക്കൾ: അനന്യ, ആയുഷ്.