retire
വിരമിക്കൽ

പാലക്കാട്: 25വർഷം സർവീസുള്ളവർക്ക് പൂർണ പെൻഷൻ അനുവദിച്ച് വിരമിക്കൽ പ്രായം ഉയർത്തണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ഹെൽത്ത് ഇൻസ്പെക്ടേഴ്‌സ് അസോസിയേഷൻ (കെ.എസ് .എച്ച്.ഐ.എ) സംസ്ഥാന കമ്മിറ്റി പതിനൊന്നാം ശമ്പള പരിഷ്‌കരണ കമ്മിഷന് നിവേദനം നൽകി. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മുതൽ സ്ഥാനക്കയറ്റ തസ്തികകളിലേക്കുള്ള ശമ്പള നിരക്ക് ഉയർത്തുക, നിപ്പ, കൊവിഡ്19 തുടങ്ങിയ രോഗങ്ങൾക്കെതിരെ പൊരുതുന്ന ഫീൽഡ് വിഭാഗം ജീവനക്കാർക്ക് റിസ്‌ക് അലവൻസ് അനുവദിക്കുക, ഓഫീസ് വാടക, പി.സി.എ. നിരക്ക് ഉയർത്തുക, ഏകീകൃത പൊതുജനാരോഗ്യ നിയമം നടപ്പാക്കുക, എല്ലാ പഞ്ചായത്തുകളിലും ജൂനിയർ എച്ച്.ഐ, ഹെൽത്ത് ഇൻസ്‌പെക്ടർമാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ അടങ്ങിയ നിവേദനമാണ് നൽകിയിട്ടുള്ളതെന്ന് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആശ്രാമം പി.ആർ.ബാലഗോപാൽ അറിയിച്ചു.