പാലക്കാട്: നഗരസഭ ക്യാഷ് കൗണ്ടറുകളിൽ കെട്ടിടനികുതിയും വാടകയും അടക്കുന്നവർക്ക് രസീതിയോടൊപ്പം ക്യാരിബാഗ് സൗജന്യമായി നൽകും. എം.എ പ്ലൈ ഫൗണ്ടേഷന്റെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാദ്ധ്യക്ഷ പ്രമീള ശശിധരൻ എം.എ പ്ലൈ ഫൗണ്ടേഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ നിഖിൽ കൊടിയത്തൂരിന് തുണിസഞ്ചികൾ കൈമാറി നിർവഹിച്ചു. നഗരസഭ ഉപാദ്ധ്യക്ഷൻ കെ.കൃഷ്ണകുമാർ, സൂപ്രണ്ട് പ്രദീപ്, സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.