krishnan-kutty
നടുപ്പുണിയിൽ അണ്ണൈ ചെട്ടിയാർ തടയണ മന്ത്രി കെ.കൃഷ്ണൻകുട്ടി സന്ദർശിക്കുന്നു

ചിറ്റൂർ: നടപ്പുണി അണ്ണൈ ചെട്ടിയാർ തടയണ തടയണ പുനർനിർമ്മിക്കുമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി. 1970 മുതൽ പ്രവർത്തന രഹിതമായി കിടക്കുന്ന തടയണയുടെ സാദ്ധ്യത വിലയിരുത്താൻ എത്തിയതായിരുന്നു അദ്ദേഹം. തടയണയും അനുബന്ധ കനാലുകളും പുനരുദ്ധീകരിക്കുന്നതോടെ എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ പഞ്ചായത്തുകളിലെ 4000 ഏക്കർ കൃഷിയിടങ്ങളിൽ ജലസേചനം സുഗമമാകും. ജില്ലാ പഞ്ചായത്തംഗം അഡ്വ.വി.മുരുകദാസ്, പഞ്ചായത്ത് പ്രസിഡന്റ് പൊന്നുരാജ്, മൈനർ ഇഗിഗേഷൻ അസി.എൻജിനിയർ ശാന്തകുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു.