covid
കൊവിഡ്

പാലക്കാട്: ജില്ലയിൽ ഇന്നലെ 12 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രണ്ടുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നിട്ടുള്ളത്. മറ്റുള്ളവരിൽ ഒരാൾ വിദേശത്ത് നിന്നും ഒമ്പതുപേർ അയൽ സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. ഇതോടെ ജില്ലയിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 140 ആയി ഉയർന്നു.

ഇന്നലെ രോഗം സ്ഥിരീകരിച്ചവർ

മഹാരാഷ്ട്ര (മൂന്നുപേർ)
ആനക്കര കുമ്പിടി സ്വദേശി (50, പുരുഷൻ), മുംബൈയിൽ നിന്ന് 19ന് വന്ന ശാസ്താപുരം സ്വദേശി (48- പുരുഷൻ), 21ന് വന്ന തിരുമിറ്റക്കോട് സ്വദേശി (54, പുരുഷൻ).

കാഞ്ചീപുരം (രണ്ട്)

മാങ്കാവ് എടയാർ സ്ട്രീറ്റ് സ്വദേശി (39, പുരുഷൻ), വരോട് സ്വദേശി (45, സ്ത്രീ).

ചെന്നൈ (രണ്ട്)
21ന് വന്ന മണ്ണൂർ സ്വദേശി (50, പുരുഷൻ), തിരുനെല്ലായി സ്വദേശി (26, സ്ത്രീ).


ബാംഗ്ലൂർ- ഒന്ന്

കോട്ടായി സ്വദേശി (34- പുരുഷൻ)

മസ്‌കറ്റ്- ഒന്ന്

തിരുവേഗപ്പുറ സ്വദേശി (38, പുരുഷൻ)

പഴനി- ഒന്ന്

23നെത്തിയ ചന്ദ്രനഗർ പിരിവുശാല സ്വദേശി (38, പുരുഷൻ).

സമ്പർക്കം വഴി- രണ്ട്

വാളയാർ ഡ്യൂട്ടിയിലുണ്ടായിരുന്ന ഫോറസ്റ്റ് വാച്ചർ തോണിപ്പാടം മരുതക്കോട് സ്വദേശി (58, പുരുഷൻ),​ നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട പൊൽപ്പുള്ളി സ്വദേശി (63, സ്ത്രീ).