kanjav
ഗോവിന്ദാപുരത്ത് നിന്ന് പിടികൂടിയ കഞ്ചാവ്

കൊല്ലങ്കോട്: പുതുക്കോട്ടയിൽ നിന്ന് ആലുവയിലേക്ക് അരിയുമായി വന്ന ലോറിയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 20.500 കിലോ കഞ്ചാവുമായി ഡ്രൈവർമാരായ തൃശൂർ മരോട്ടിച്ചാൽ സ്വദേശികളായ രഞ്ജിത് (35), ഷെനി (23) എന്നിവർ പിടിയിലായി. ഇന്നലെ ഉച്ചയ്ക്ക് 12.20ന് ഗോവിന്ദാപുരം ചെക്ക് പോസ്റ്റിന് സമീപമാണ് സംഭവം.

ലോറിയിൽ പ്രത്യേക അറയിൽ രണ്ടുകിലോയുടെ പത്ത് പൊതികളായാണ് കഞ്ചാവ് സൂക്ഷിച്ചത്. ഒട്ടൻഛത്രത്തിൽ നിന്ന് രണ്ടുലക്ഷത്തിന് വാങ്ങിയ കഞ്ചാവ് തൃശൂരിലും ആലുവയിലും ചെറുപൊതികളാക്കി വില്പന നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

ഇൻസ്‌പെക്ടർ എസ്.ബാലഗോപാൽ,​ പി.ഒ.മാരായ ഗോപൻ, രൂപേഷ്, ജഗദീശൻ, ജയപ്രകാശ്, വേണുകുമാർ,​ സി.ഇ.ഒ.മാരായ അൽമാസ്, അബ്ദുൾ കലാം, ആർ.രാജേഷ്, ഹരിപ്രസാദ്, അഭിലാഷ്, രാജീവ് ശ്രീധർ,​ സംഗീത, സന്ധ്യ, ഡ്രൈവർ സാനി എന്നിവരാണ് റെയ്ഡിൽ പങ്കെടുത്തത്.