ചെങ്ങന്നൂർ : പ്രവാസി മലയാളികളേയും അന്യ സംസ്ഥാനങ്ങളിൽ കഴിയുന്ന മലയാളികളേയും അടിയന്തരമായി തിരികെ കൊണ്ടുവരുന്നതിന് കേന്ദ്രസംസ്ഥാന സർക്കാരുകൾ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എം.പി ചെങ്ങന്നൂർ പാസപോർട്ട് സേവ കേന്ദ്രത്തിനു മുന്നിൽ നടത്തിയ ഉപവാസ സമരത്തിന് ഐ.എൻ.ടി.യു.സി. ജില്ലാ ജനറൽ സെക്രട്ടറി കെ. ദേവദാസിന്റെ നേതൃത്വത്തിൽ തൊഴിലാളികൾ അഭിവാദ്യമർപ്പിച്ചു.ഐ.എൻ.ടി.യു.സി നേതാക്കളായ പ്രവീൺ എൻ.പ്രഭ,സജീവൻ കല്ലിശ്ശേരി, റഫീക്ക് ബഷീർ, ജോർജ് തോമസ് ഇടനാട് എന്നിവർ പങ്കെടുത്തു.