തിരുവല്ല: ലോക്ക് ഡൗണിനെ തുടർന്ന് തൊഴിൽ നഷ്ടമായ വിവിധ തൊഴിലാളികൾക്ക് യു.ഡി.എഫ് കുറ്റൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളി ദിനത്തിന് മുന്നോടിയായി ഭക്ഷ്യധാന്യങ്ങളും സാമ്പത്തിക സഹായവും നൽകി. നേതാക്കളായ ജോ ഇലഞ്ഞിമൂട്ടിൽ,സാബു കണ്ണാടിപ്പുഴ,വി.ആർ.രാജേഷ്, ഹരി പാട്ടപ്പറമ്പിൽ,മനോജ് മടത്തുംമൂട്ടിൽ,ബിനു കുരുവിള എന്നിവർ നേതൃത്വം നൽകി.