ചെങ്ങന്നൂർ:കൊവിഡ് 19രോഗബാധ വ്യാപനത്തെത്തുടർന്ന്‌ലോക് ഡൗൺപ്രഖ്യാപിച്ച സമയം വീട്ടിലിരുന്നപ്പോൾതോന്നിയ കൗതുകമാണ് വെൺമണി പുന്തലത്താഴം,കടമ്പോലിൽ വീട്ടിൽ എസ്.ബിന്ദു കുപ്പികളിലും,പേപ്പറുകളിലും തീർത്ത വർണ വിസ്മയം.ഒഴിഞ്ഞ കുപ്പികളിലെ പെയിന്റിംഗും,പേപ്പറുകൾ കൊണ്ട് വിവിധ തരത്തിലുള്ള പൂക്കളുമാണ് ബിന്ദു നിർമ്മിച്ചത്. ഇതിനായിപേപ്പർ,ടിഷ്യൂപേപ്പർ, നൂൽ, വാട്ടർ കളർ, മുട്ടതോട്, പിസ്താതോടുകൾ എന്നിവയാണ് ഉപയോഗിച്ചത്.ഉച്ചവരെ ഗൃഹജോലികളും മറ്റും തീർത്തശേഷമാണ് ബിന്ദു പെയിന്റിംഗും അനുബന്ധജോലികളും ആരംഭിക്കുക. മാവേലിക്കര റെയിൽവേ സെക്ഷനിൽ എൻജിനീയറിംഗ് വിഭാഗം ജീവനക്കാരിയും,വെൺമണി പഞ്ചായത്ത് 9ാം വാർഡംഗം കെ.ആർ രാജേഷിന്റെ ഭാര്യയുമാണ്.മക്കൾ അഭിനവ് കേന്ദ്രീയ വിദ്യാലയം ചെന്നീർക്കര രണ്ടാം ക്ലാസ് വിദ്യാർഥി, അർണവ് ജെ.ബി.എസ് പുന്തല നഴ്‌സറി വിദ്യാർഥിയുമാണ്.ബിന്ദുവിന്റെ ആദ്യ പരീക്ഷണം ഏറെക്കുറെ വിജയത്തിലെത്തിയതിന്റെ ആഹ്‌ളാദത്തിലാണ് കുടുംബാംഗങ്ങൾ.