ചിറ്റാർ: മകന്റെ ഓർമ്മ ദിന ചടങ്ങുകൾക്കായി കരുതിവച്ച പണം മാതാവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.
സീത്തോട് മൂന്നുകല്ല് പ്രിയാ ഭവനിൽ പി.ടി പ്രേംകുമാറിന്റെ ഓർമ്മ ദിനത്തിലാണ് പണം നൽകിയത്.
പ്രേംകുമാറിന്റെ വീട്ടിലെത്തിയ കെ.യു.ജനീഷ് കുമാർ എം.എൽ.എ യുടെ പക്കൽ മാതാവ് ഉഷാകുമാരി പതിനായിരത്തി ഒരുനൂറ് രൂപ കൈമാറി.സീത്തോട് പഞ്ചായത്ത് പ്രസിഡന്റ് ബീനാ മുഹമ്മദ് റാഫിയും സന്നിഹിതയായിരുന്നു. നാലുവർഷം മുമ്പാണ് പ്രേംകുമാർ വിടവാങ്ങിയത്.