കടമ്പനാട് : പിതാവിന്റെ ചരമ വാർഷിക ദിനത്തിൽ കമ്മ്യൂണിറ്റി കിച്ചണിൽ സദ്യ ഒരുക്കി കുടുംബം മാതൃകയായി.കടമ്പനാട് രവീന്ദ്രവിലാസത്തിൽ എം.രവീന്ദ്രൻ നായരുടെ മൂന്നാം ചരമ വാർഷിക ദിനം മേയ്‌ 1ന് ആയിരുന്നു. കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ കടമ്പനാട് പഞ്ചായത്ത്‌ നടത്തുന്ന കമ്മ്യൂണിറ്റി കിച്ചണിൽ പ്രഥമൻ ഉൾപ്പെടെയുള്ള സദ്യ നൽകുവാനാണ് ഈ കുടുംബം തീരുമാനിച്ചത്. അതിന് ചെലവാകുന്ന 15000 രൂപയുടെ ചെക്ക് ജില്ലയുടെ ചുമതയുള്ള വനംമന്ത്രി അഡ്വ.കെ.രാജുവിന് കുടുംബനാഥ സുശീല രവീന്ദ്രൻ കൈമാറി.മന്ത്രി ചെക്ക് കടമ്പനാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.ആർ.അജീഷ് കുമാറിനെ ഏൽപ്പിച്ചു.ജില്ലാ പഞ്ചായത്ത്‌ അംഗം ടി.മുരുകേഷ്, സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി.ജയൻ, കുടുംബാംഗവും പഞ്ചായത്ത്‌ ദുരന്ത നിവാരണ കമ്മിറ്റി കൺവീനർ ആയ അർജുൻ രവീന്ദ്രൻ,റിജോ. കെ.ബാബു എന്നിവർ പങ്കെടുത്തു.