പത്തനംതിട്ട : സാംബവ മഹാസഭ യൂത്ത് മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മാസ്‌കും പച്ചക്കറി വിത്തുകളും വിതരണം ചെയ്തു. സംസ്ഥാനതലവിതരണ ഉദ്ഘാടനം സാംബവ മഹാസഭ യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് സതീഷ് മല്ലശ്ശേരി നിർവഹിച്ചു. ചടങ്ങിൽ കെ.എസ്.സുജിത്ത് കുമാർ,എം.കെ.അനിൽകുമാർ,വി.എ.വാസു, അക്ഷയ്കുമാർ,വി.കെ.അനിൽകുമാർ എന്നിവർ പങ്കെടുത്തു.സഭാ കുടുംബാംഗങ്ങളുടെ വീടുകളിൽ ഒരു ലക്ഷം മാസ്‌കും പച്ചക്കറി വിത്തുകളും വിതരണം ചെയ്യുമെന്ന് സംസ്ഥാന പ്രസിഡന്റ് സതീഷ് മല്ലശേരി അറിയിച്ചു.