loan
എസ്.എസ്.എസ് തിരുവല്ല യൂണിയൻ സ്വയം സഹായ സംഘങ്ങൾക്ക് നൽകുന്ന വായ്പയുടെ വിതരണോദ്ഘാടനം യൂണിയൻ പ്രസിഡന്റ് ഡി.അനിൽകുമാർ നിർവ്വഹിക്കുന്നു

തിരുവല്ല: താലൂക്ക് എൻ.എസ്.എസ് യുണിയന്റെയും മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ ധനലക്ഷ്‍മി ബാങ്കുമായി സഹകരിച്ച് വിവിധ സ്വയം സഹായ സംഘങ്ങൾക്കായി ഒരുകോടി രൂപയുടെ വായ്പ വിതരണം ചെയ്തു. താലൂക്ക് യൂണിയൻ പ്രസിഡന്റ് ഡി.അനിൽകുമാർ വിതരണോദ്‌ഘാടനം നിർവഹിച്ചു. ബാങ്ക് ബ്രാഞ്ച് മാനേജർ അശോക് കുമാർ പങ്കെടുത്തു.വനിതാ സ്വയം സഹായ സംഘങ്ങൾക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കാനാണ് വായ്പ അനുവദിച്ചിട്ടുള്ളത്.