മല്ലപ്പള്ളി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മല്ലപ്പള്ളി മോടയിൽ കുടുബയോഗം അരലക്ഷം രൂപാ സംഭാവന നൽകി. തഹസീൽദാരുടെ ചേംബറിൽ നടന്ന ചടങ്ങിൽ കുടുബയോഗം പ്രസിഡന്റ് അഡ്വ. എം. ഫിലിപ്പ് കോശി, ജോർജ്ജ് എം. ചെറിയാൻ എന്നിവർ ചേർന്ന് മല്ലപ്പള്ളി തഹസീൽദാർ ടി.എ മധുസൂദനൻ നായർക്ക് തുക കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ, ഡെപ്യൂട്ടി തഹസീൽദാർ വറുഗീസ് മാത്യു എന്നിവർ സന്നിഹിതരായിരുന്നു.