തിരുവല്ല: നഗര മദ്ധ്യത്തിലെ ഹോട്ടലിന്റെ അടുക്കളയിൽ തീപിടിച്ചത് പരിഭ്രാന്തി പരത്തി. ദീപാ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ആര്യാസ് പാർക്കിലെ അടുക്കളയിലാണ് വെള്ളിയാഴ്ച ഉച്ചയോടെ തീപിടിത്തം ഉണ്ടായത്. പൂരി ഉണ്ടാക്കുന്ന എണ്ണച്ചട്ടിക്ക് തീപിടിച്ച് അടുക്കള പ്രവർത്തിക്കുന്ന ഭാഗത്ത് ആളിപ്പടരുകയായിരുന്നു. തീ പടർന്നതോടെ കെട്ടിടത്തിന് പുറത്തേക്ക് വലിയ രീതിയിൽ പുകപടലം ഉയർന്നത് പ്രദേശത്ത് പരിഭ്രാന്തിയുണ്ടാക്കി. സംഭവം അറിഞ്ഞെത്തിയ ഫയർഫോഴ്സ് തീയണയ്ക്കുകയായിരുന്നു. കാര്യമായ നാശനഷ്ടം ഉണ്ടാകുംമുമ്പേ തീയണയ്ക്കാനായി.