തിരുവല്ല: സ്കോളർഷിപ്പായി ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി മാതൃകയായി മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ വിഘ്നേഷ്.പെരിങ്ങര വാളൻ്റടത്ത് തെക്കേതിൽ കൂലിപ്പണിക്കാരനായ സന്തോഷിൻ്റെയും അമ്പിളിയുടേയും മകനും കാവുംഭാഗം കുന്നുംപുറം ഗവ.എൽ.പി സ്കൂൾ വിദ്യാർത്ഥിയുമായ വിഘ്നേഷാണ് തനിക്കു ലഭിച്ച സ്കോളർഷിപ്പ് തുകയായ 2000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാത്യു ടി.തോമസ്എം.എൽ.എ മുഖേന കൈമാറിയത്.സി.പി.എം പെരിങ്ങര മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി ബിജു ഗണപതിപറമ്പിൽ,ലോക്കൽ കമ്മിറ്റിയംഗം രാജു കൊല്ലവറ,പെരിങ്ങര തെക്ക് ബ്രാഞ്ച് സെക്രട്ടറി മോഹൻദാസ്,ആർ പ്രവീൺ എന്നിവർ പങ്കെടുത്തു.