മല്ലപ്പള്ളി:കേരള സ്റ്റേറ്റ് എക്‌സ് സർവീസ് ലീഗ് തിരുവല്ല താലൂക്ക് പ്രസിഡന്റും ആർമി ഓർഡിനൻസ് കോർ റിട്ട.ക്യാപ്റ്റനുമായ പുറമറ്റം പാറയ്ക്കൽ വർഗീസ് പി.വി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20000 രൂപയുടെ ചെക്ക് മല്ലപ്പള്ളി തഹസിൽദാർ ടി.എ മധുസൂദനൻ നായർക്ക് കൈമാറി.പുറമറ്റം പഞ്ചായത്ത് മെമ്പർ രാജു പുളിമൂട്ടിൽ പങ്കെടുത്തു.