തിരുവല്ല: കെ.എസ്.ഇ.ബി തിരുവല്ല ഇലക്ട്രിക്കൽ ഡിവിഷൻ പരിധിയിലെ തിരുവല്ല, തോട്ടഭാഗം, കുമ്പനാട്, മണിപ്പുഴ, കടപ്ര,വെണ്ണിക്കുളം ,മല്ലപ്പള്ളി,വായ്പ്പൂര് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസുകളിലെ കാഷ് കൗണ്ടറുകൾ നാളെ മുതൽ പ്രവർത്തിച്ചു തുടങ്ങും.രാവിലെ 9 മുതൽ വൈകിട്ട് നാലുവരെയാണ് പ്രവർത്തന സമയം. പ്രതിമാസം 1500 രൂപയിൽ കൂടുതലും ദ്വൈമാസം 3000 രൂപയിൽ കൂടുതലുമുള്ള ബില്ലുകൾ ഓൺലൈനിലൂടെ മാത്രമേ സ്വീകരിക്കൂ.ഇതിനുള്ള ഓണലൈൻ സൗകര്യം എല്ലാ കാഷ് കൗണ്ടറിലും ഉണ്ടായിരിക്കും.കൺസ്യുമർ നമ്പറിന്റെ അവസാനത്തെ ആക്കം പൂജ്യത്തിൽ അവസാനിക്കുന്നവർക്ക് നാലിനും തുടർന്നുള്ള ദിവസങ്ങളിൽ ഒന്ന് മുതൽ 9 വരെയുള്ള ക്രമപ്രകാരവും പണം അടയ്ക്കാമെന്നും എക്സി. എൻജിനീയർ അറിയിച്ചു.