അരുവാപ്പുലം: അരുവാപ്പുലം പഞ്ചായത്തിൽ കോവിഡ് 19 മായി ബന്ധപ്പെട്ട് ക്വാറൻന്റെനിൽ കഴിഞ്ഞ എല്ലാവരുടെയും നിരീക്ഷണം പൂർത്തിയായി.വിദേശ രാജ്യങ്ങളിൽ നിന്നെത്തിയ 89 പേരും,ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 153 പേരും ഉൾപ്പെടെ 242 പേർ നിരീക്ഷണം പൂർത്തിയാക്കിയതായി പഞ്ചായത്ത് പ്രസിഡന്റ് സുനിൽ വറുഗീസ് ആന്റണി അറിയിച്ചു.