പത്തനംതിട്ട : നഗരസഭയുടെ കണ്ടിഞ്ചന്റ് ജീവനക്കാർക്ക് തൊഴിലാളി ദിനത്തിൽ ചെയർപേഴ്സന്റ് കുടുംബമായ ചാങ്ങേത്ത് കുടുംബം ആദരസൂചകമായി കിറ്റുകൾ വിതരണം ചെയ്തു.
കൊവിഡ് കാലത്തും അല്ലാത്തപ്പോഴും നഗരസഭയെ മാലിന്യ മുക്തമാക്കുന്നതിന് പ്രയത്നിക്കുന്നവരാണ് അറുപതിൽ പരം കണ്ടിഞ്ചന്റ് ജീവനക്കാർ.കൊവിഡ് കാലത്തെ ഇവരുടെ അർപ്പണബോധത്തോടെയുള്ള പ്രവർത്തനം,കുടുംബത്തിന്റെ വാട്ട്സ് ആപ് കൂട്ടായ്മയിൽ പങ്കുവച്ചതിനോടുള്ള പ്രതികരണമെന്ന നിലയിൽ ഒരാൾക്ക് 1250രൂപ വില വരുന്ന പലവ്യഞ്ജന കിറ്റും പച്ചക്കറിക്കിറ്റും നൽകുവാൻ കുടുംബം തീരുമാനിക്കുകയായിരുന്നു.മേയ് ദിനത്തിൽ നഗരസഭയുടെ തുമ്പൂർമൂഴി കമ്പോസ്റ്റ് കേന്ദ്രത്തിൽ ചെയർപേഴ്സൻ റോസ്ലിൻ സന്തോഷ് കിറ്റുകൾ വിതരണം ചെയ്തു.കിറ്റുകൾക്കുള്ള സാമ്പത്തിക സഹായം നൽകിയ കുടുംബ കൂട്ടായ്മയോട് നന്ദി അറിയിച്ചു.വൈസ് ചെയർമാൻ എ.സഗീർ,കെ.ജാസിം കുട്ടി,സിന്ധു അനിൽ,അഡ്വ.റോഷൻ നായർ,പി.കെ.ജേക്കബ്,പി.കെ.അനീഷ്, അൻസർ മുഹമ്മദ്,സസ്യസജീവ്,സെക്രട്ടറി എ.എം. മുംതാസ് തുടങ്ങിയവർ പങ്കെടുത്തു.