തിരുവല്ല: പ്രവാസികളെ നാട്ടിലെത്തിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എടുക്കുന്ന തീരുമാനം പ്രഹസനമാണെന്ന് കെ.പി.സി.സി. നിർവാഹക സമിതി അംഗം പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. പ്രവാസികളുടെ വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടത്തുന്ന നടപടിയിൽ പ്രതിഷേധിച്ച് തിരുവല്ല മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവല്ല ഹെഡ്പോസ്റ്റോഫീസ് പടിക്കൽ നടത്തിയ ധർണ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻ്റ് അജി തമ്പാൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുനിസിപ്പൽ ചെയർമാൻ ആർ.ജയകുമാർ, റോജി കാട്ടാശേരി, ബിജിമോൻ ചാലാക്കേരി, രതീഷ് പാലിയിൽ തുടങ്ങിയവർ പ്രസംഗിച്ചു. വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാവുംഭാഗം പോസ്റ്റോഫീസ് ഉപരോധിച്ചു.ഉപരോധസമരം മുൻ ബ്ലോക്ക് പ്രസിഡൻറ് അഡ്വ.രാജേഷ് ചാത്തങ്കേരി ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡൻറ് ശ്രീജിത്ത് മുത്തൂർ അദ്ധ്യക്ഷത വഹിച്ചു.കെ.പി.രഘുകുമാർ,സുജ മാത്യു, കുര്യൻ ജോർജ്,ഗിരീഷ് രാജ്ഭവൻ എന്നിവർ സംസാരിച്ചു.