03-mylapra
മൈലപ്രാ സർവ്വീസ് സഹകരണബാങ്കിന്റെ '' സാന്ത്വന സ്പർശം '' പലിശ രഹിത വായ്പാ പദ്ധതി അഡ്വ. കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. ജോഷ്വാ മാത്യു, ഏ. എൻ വാസുക്കുട്ടനാചാരി,എൻ.ആർ സുനിൽകുമാർ,ജെറി ഈശോ ഉമ്മൻ എന്നിവർ സമീപം

മൈലപാ: കൊവിഡ് 19മഹാവ്യാധിമൂലം സാമ്പത്തികമുട്ട് അനുഭവിക്കുന്ന അംഗങ്ങൾക്ക് മൈലപാ സർവീസ് സഹകരണബാങ്ക് നടപ്പിലാക്കുന്ന സാന്ത്വന സ്പർശം പദ്ധതി മറ്റ് സഹകരണ സ്ഥാപനങ്ങൾ മാതൃകയാക്കേണ്ടതാണെന്ന് കെ.യു.ജനീഷ് കുമാർ എം.എൽ.എ.മുൻഗണനാ വിഭാഗത്തിൽപ്പെട്ട അംഗങ്ങൾക്ക് 10000/ രൂപ വീതം പലി ശരഹിത വായ്പയായി അനുവദിക്കുന്ന ഈ പദ്ധതി സാമൂഹ്യ പ്രതിബദ്ധത ഉളവാക്കുന്ന നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയിൽ ആദ്യമായിട്ടാണ് ഒരു സഹകരണബാങ്ക് പലിശ രഹിത വായ്പ നൽകുന്നത്.പ്രസിഡന്റ് ജെറി ഈശോ ഉമ്മന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് എൻ.ആർ സുനിൽകുമാർ,സെക്രട്ടറി ജോഷ്വാ മാത്യു,എ.എൻ വാസുക്കുട്ടനാചാരി എന്നിവർ സംസാരിച്ചു.