തിരുവൻവണ്ടൂർ : ആത്മബോധോദയ സംഘം സ്ഥാപകനായ ശുഭാനന്ദ ഗുരുദേവന്റെ 138ാമത് ജന്മനക്ഷത്ര മഹാമഹത്തിന്റെ ഭാഗമായി ശുഭാനന്ദാശ്രമം തിരുവൻവണ്ടൂർ സഭ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേയ്ക്ക് ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഏലിക്കുട്ടി കുര്യാക്കോസ് സഭാചാര്യൻ കെ.ജി ബിജുവിൽ നിന്ന് ഭക്ഷ്യധാന്യങ്ങൾ ഏറ്റുവാങ്ങി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതാ സുരേന്ദ്രൻ, അംഗങ്ങളായ ടി.ഗോപി, എസ്.രഞ്ജിത്ത്, മനോജ് പരുമല, സജീവ് കുമാർ മലയിത്ര എന്നിവർ പങ്കെടുത്തു.